25 Mar 2014

PINE APPLE PUDDING


പൈനാപ്പിള്‍ പുഡിംഗ്


1.പൈനാപ്പിള്‍- ഒന്ന് (ചെറുത് )
 2.പഞ്ചസാര- രണ്ട് ടേബിള്‍ സ്പൂണ്‍ 
3.കണ്ടന്‍സ്ഡ് മില്ക്ക്- ഒരു ടിന്‍ 
4.പാല്‍- 3 കപ്പ്
5.വാനില എസന്‍സ്- 1/2 ടീസ്പൂണ്‍  

6.ചൈനാഗ്രാസ്- 8 ഗ്രാം 
7.വെള്ളം- 1/2 കപ്പ്


തയ്യാറാക്കുന്ന വിധം :

കണ്ടന്‍സ്ഡ് മില്‍ക്കും പാലും കൂട്ടി യോജിപ്പിക്കുക. ചുവട് കട്ടിയുള്ള പാത്രത്തില്‍ ഇത് തിളപ്പിക്കുക. ചൈനാഗ്രാസ് അരക്കപ്പ് വെള്ളത്തില്‍ 10 മിനിറ്റ് കുതിര്‍ത്തശേഷം അടുപ്പില്‍ വച്ച് ഉരുക്കണം. ഉരുക്കിയ ചൈനാഗ്രാസും ഒരു ടേബിള്‍ പഞ്ചസാരയും വാനില എസന്‍സും തിളപ്പിച്ച പാലിലേക്ക് ഒഴിച്ച് യോജിപ്പിക്കുക. പൈനാപ്പിള്‍ ചെറിയ കഷണങ്ങളാക്കി ഗ്രേറ്റ് ചെയ്‌തെടുത്തതിന് ശേഷം ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ത്ത് തിളപ്പിച്ച് വറ്റിച്ചെടുക്കുക. വെള്ളമയം ഒട്ടും ഉണ്ടാകരുത്. പൈനാപ്പിള്‍ വറ്റിച്ചത് പുഡിംഗ് ഡിഷിന് മുകളിലും വശങ്ങളിലുമെല്ലാം പരത്തുക. തയ്യാറാക്കി വച്ച പാല്‍ കണ്ടന്‍സ്ഡ് മില്‍ക്ക് കൂട്ട് അതിന്റെ മുകളില്‍ ഒഴിക്കണം. ഇത് ഫ്രീസറില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം. സ്വാദിഷ്ടമായ പൈനാപ്പിള്‍ പുഡിംഗ് റെഡി.

No comments:

Post a Comment