24 Dec 2013

Prawn soup

Prawn soup പ്രോണ്‍ സൂപ്പ്
 

 

    1. കൂണ്‍ - രണ്ടെണ്ണം
    2. ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് - കാല്‍ ടീസ്പൂണ്‍ വീതം
    3. പച്ചമുളക് - ഒന്നിന്റെ പകുതി
    4. കോണ്‍ഫ്ലോര്‍ - പത്ത് ഗ്രാം
    5. കാരറ്റ്, കാപ്‌സിക്കം, കാബേജ് ഒരിഞ്ച് നീളത്തില്‍ അരിഞ്ഞത്  -നാല് കഷണം വീതം
    6. സെലറി - ചെറിയ നാല് കഷണം
    7. സോയാസോസ് - ഒരു ടീസ്പൂണ്‍
    8. ഓയിസ്റ്റര്‍ സോസ് - അര ടീസ്പൂണ്‍
    9. തക്കോലം പൊടിച്ചത് - രണ്ട് നുള്ള്
    10. കാശ്മീരി മുളകുപൊടി  - അര ടീസ്പൂണ്‍
    11. മുട്ടയുടെ വെള്ള - ഒന്നിന്റെ പകുതി
    12. ഉപ്പ് - ആവശ്യത്തിന്
    13. പഞ്ചസാര - അല്‍പം 
    14. വെള്ള കുരുമുളകുപൊടി - ഒരു നുള്ള്
    15. മല്ലിയില - അര ടീസ്പൂണ്‍
    16. എണ്ണ - അഞ്ച് മില്ലി
    പാകം ചെയ്യുന്ന വിധം
    • അല്പം എണ്ണ ഒഴിച്ച് ചൂടാക്കിയ പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ ചെമ്മീന്‍, കൂണ്‍, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, സെലറി, കാരറ്റ്, കാബേജ്, കാപ്‌സിക്കം, കാശ്മീരി മുളക്‌പൊടി എന്നിവ ഇട്ട് ചൂടാക്കുക.
    •  ശേഷം ആവശ്യത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക.
    •  ഇതിലേക്ക് പഞ്ചസാര, ഉപ്പ്, കുരുമുളകു പൊടി, തക്കോലം, സോയാസോസ്, ഓയിസ്റ്റര്‍ സോസ് എന്നിവ ചേര്‍ത്ത് ഇളക്കുക.
    •  ശേഷം കോണ്‍ഫ്ലോര്‍ വെള്ളത്തില്‍ കലക്കിയതും ചേര്‍ത്ത് പാകത്തിന് കുറുക്കി എടുക്കുക.
    •  ഇതിലേക്ക് മുട്ടയുടെ വെള്ളയും ചേര്‍ത്ത് ഇളക്കി വാങ്ങുക. 
    • അരിഞ്ഞ മല്ലിയില കൊണ്ട് അലങ്കരിക്കാം.

    No comments:

    Post a Comment